18 December Thursday
കെഎസ്‌ആർടിഇഎ സംസ്ഥാന സമ്മേളനം സമാപിച്ചു

ശമ്പളം എല്ലാ മാസവും 
അഞ്ചിനു മുമ്പ്‌ പൂർണമായി നൽകണം

സ്വന്തം ലേഖകൻUpdated: Tuesday Sep 26, 2023
കൊല്ലം
ശമ്പളം എല്ലാ മാസവും അഞ്ചിനുമുമ്പ്‌ പൂർണമായി വിതരണം ചെയ്യണമെന്ന്‌ കെഎസ്‌ആർടി എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വരുമാനം പ്രതിമാസം 210 കോടി രൂപയിൽ എത്തിയിട്ടും സംസ്ഥാന സർക്കാർ നിർലോഭമായ  സഹായ സഹകരണം നൽകിയിട്ടും ശമ്പളം രണ്ടുഘട്ടമായാണ്‌ നൽകുന്നത്‌. ശമ്പളം അഞ്ചിനു മുമ്പ്‌ നൽകാമെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ലഭിച്ച ഉറപ്പ് പാലിക്കുന്നില്ല. ശമ്പളം വൈകുന്നതിനാൽ ബാങ്കുകളിൽനിന്നും മറ്റു ധന സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌ പിഴപ്പലിശ അടക്കം ഈടാക്കുന്നു. രണ്ടാംഗഡു തടഞ്ഞുവയ്ക്കുന്ന സ്ഥിതിയുണ്ടാവുന്നു. തൊഴിലാളിക്ക് കൃത്യമായി ശമ്പളം പൂർണമായി നൽകാൻ മാനേജ്മെന്റ് പ്രധാന പരിഗണന നൽകണമെന്നും സർക്കാർ ആവശ്യമായ നിർദേശം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
എൻഡിആർ -എൻപിഎസ് കുടിശ്ശിക അടിയന്തരമായി അടച്ചു തീർക്കണം. മതനിരപേക്ഷതയെയും കേരളത്തിലെ സഹകരണ മേഖലയെയും ജനപക്ഷ ബദൽനയം ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫ് സർക്കാരിനെയും സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
മൂന്നുദിവസമായി കൊല്ലത്ത്‌ ചേർന്ന സംസ്ഥാന സമ്മേളനം തിങ്കളാഴ്‌ച സമാപിച്ചു. ചർച്ചകൾക്ക്‌ ജനറൽ സെക്രട്ടറി എസ്‌ വിനോദ്‌ മറുപടി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ, സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ എന്നിവർ അഭിവാദ്യംചെയ്‌തു. ക്രഡൻഷ്യൽ റിപ്പോർട്ട്‌ കെ ടി പി മുരളീധരൻ അവതരിപ്പിച്ചു. സർവീസിൽനിന്ന്‌ വിരമിച്ച സംസ്ഥാന ട്രഷറർ പി ഗോപാലകൃഷ്‌ണൻ (കൊല്ലം), വൈസ്‌ പ്രസിഡന്റ്‌ പി വി അംബുജാക്ഷൻ (ആലപ്പുഴ), സെക്രട്ടറി വി ശാന്തകുമാർ (തിരുവനന്തപുരം) എന്നിവർക്ക്‌  യാത്രയയപ്പ്‌ സമ്മേളനത്തിൽ ജെ മേഴ്‌സിക്കുട്ടിഅമ്മ ഉപഹാരംനൽകി. സിഐടിയു കൊല്ലം ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌, ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ,  വർക്കിങ് പ്രസിഡന്റ്‌ സി കെ ഹരികൃഷ്‌ണൻ, എസ്‌ വിനോദ്‌ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ പി ഗോപാലകൃഷ്‌ണൻ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top