എഴുകോൺ
ഇരുപത്തിയഞ്ചു വർഷം പൂർത്തിയായ കുടുംബശ്രീ പ്രസ്ഥാനത്തിനെ കൂടുതൽ കരുത്തുള്ളതാക്കാനായി കുടുംബശ്രീ പ്രവർത്തകർക്ക് നൽകുന്ന പരിശീലന പരിപാടിക്ക് കൊട്ടാരക്കര ബ്ലോക്കിൽ തുടക്കം. അഞ്ചു വിഷയങ്ങളിലായി പരിശീലനം കിട്ടിയ ജില്ലാതല റിസോഴ്സ് പേഴ്സൺമാരാണ് പരിശീലനം നൽകുന്നത്. ബ്ലോക്ക് പരിശീലനം പൂർത്തിയാക്കിയ ശേഷം പഞ്ചായത്തുതല പരിശീലനം നൽകും. ബ്ലോക്കുതല പരിശീലനം സ്വരാജ് പുരസ്‌കാര ആഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. മേദിനി, ടി രമ, എസ് ബിന്ദു, ഷീജ, അശ്വതി, ശ്രീജ, ഉന്മേഷ്, എം എസ് ഷിമിത, രഞ്ജിനി, രശ്മി, പാർവതി എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..