കൊല്ലം
ജില്ലയിലെ നാൽപ്പതോളം സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കോംപ്ലക്സ് പതിനഞ്ചാമത് കലോത്സവം ‘വേണാട് ഫെസ്റ്റ് 2023’ 26നും 29നും 30നും കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ, നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം എന്നിവിടങ്ങളിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് കാറ്റഗറികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്‌ക്കും. 26ന് രാവിലെ ഒമ്പതിന് പത്മിനി കൃഷ്ണൻ ഉദ്ഘാടനംചെയ്യും. 29ന് രാവിലെ ഒമ്പതിന് ഐസിഎസ്ഇ സ്കൂൾ സംസ്ഥാന പ്രസിഡന്റ് സിൽവി ആന്റണി കലോത്സവം ഉദ്ഘാടനം ചെയ്യും.
30ന് വൈകിട്ട് ആറിന് സമാപന സമ്മേളനം കൊല്ലം രൂപത അധ്യക്ഷൻ പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് കെ കെ ഷാജഹാൻ, ജനറൽ കൺവീനർ ഫാ. വിമൽകുമാർ, ജനറൽ സെക്രട്ടറി കെ ഹരി, ഹീര സലിം നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..