24 April Wednesday

മുഖ്യമന്ത്രിക്ക്‌ ഐക്യദാർഢ്യവുമായി കലാസാഹിത്യ സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച പരിപാടിയിൽ അടിയന്തരാവസ്ഥ തടവുകാരായ എൻ പത്മലോചനൻ, 
ഡി സുരേഷ്‌കുമാർ എന്നിവരെ കാഥികൻ വി ഹർഷകുമാർ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കൊല്ലം
കേരളത്തിന്റെ വികസനക്കുതിപ്പിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനും വ്യക്തിപരമായി ആക്ഷേപിക്കാനുമുള്ള വർഗീയവാദികളുടെയും പ്രതിപക്ഷത്തിന്റെയും നടപടിക്കെതിരെ കൊല്ലത്ത്‌ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്‌മ. പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിചേർന്ന്‌ മുഖ്യമന്ത്രിക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസ്‌ക്ലബ്‌ മൈതാനത്തുനിന്ന് പ്രകടനം ആരംഭിച്ചു. 
ചിന്നക്കട ബസ്‌ബേയിൽ ചേർന്ന  പൊതുസമ്മേളനം എൻ പത്മലോചനൻ ഉദ്‌ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ് ബീനാ സജീവ്‌ അധ്യക്ഷനായി. ദക്ഷിണ മേഖലാ സെക്രട്ടറി ഡി സുരേഷ്‌കുമാർ, ജില്ലാ സെക്രട്ടറി സി ഉണ്ണിക്കൃഷ്ണൻ, വി ഹർഷകുമാർ, എൻ പി ജവഹർ എന്നിവർ സംസാരിച്ചു. 
അടിയന്തരാവസ്ഥയുടെ 47-–-ാംവാർഷിക ദിനത്തിന്റെ ഭാഗമായി അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ, അഡ്വ. ഡി സുരേഷ്‌കുമാർ എന്നിവരെ കാഥികൻ വി ഹർഷകുമാർ ആദരിച്ചു. അടിയന്തരാവസ്ഥ കാലത്തെ ജയിൽപീഡന അനുഭവങ്ങൾ അവർ പങ്കുവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top