29 March Friday

1000 റേഷന്‍കടകളില്‍ 
കേരളസ്റ്റോര്‍: ജി ആര്‍ അനില്‍

സ്വന്തം ലേഖകൻUpdated: Sunday Jun 26, 2022

ചവറ നല്ലേഴുത്ത് മുക്കിൽ നവീകരിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റ്‌ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനംചെയ്യുന്നു

ചവറ
അടിസ്ഥാന സൗകര്യങ്ങൾക്ക് കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടിവരുന്ന ഉൾഗ്രാമങ്ങളിലുള്ളവർക്ക് ഇ–--സേവനങ്ങളടക്കം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിന് തെരഞ്ഞെടുത്ത 1000 റേഷൻകടകളിൽ കേരളസ്റ്റോർ യാഥാർഥ്യമാക്കുമെന്ന്- മന്ത്രി ജി ആർ അനിൽ പറഞ്ഞു. ചവറ നല്ലേഴുത്ത് മുക്കിൽ നവീകരിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റ്‌ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഉൽപ്പന്നങ്ങളുടെ ഗുണമേന്മയെക്കുറിച്ച് പരാതിയുള്ളവർക്ക് മന്ത്രിയെ ഫോണിലൂടെ അറിയിക്കാമെന്നും ജി ആർ അനിൽ പറഞ്ഞു.
സുജിത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനായി. ആദ്യവിൽപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. 
സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ്‌ ഡയറക്ടർ സഞ്ജീബ് പട്‌ജോഷി, പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ജിജി, ജില്ലാ സപ്ലൈ ഓഫീസർ ജി വി മോഹനകുമാർ, സപ്ലൈകോ മേഖലാ മാനേജർ ജി എസ് ജലജറാണി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top