18 December Thursday

പിങ്ക് പൊലീസിന്റെ വാഹനം അടിച്ചുതകർത്തു; പ്രതി റിമാൻഡില്‍

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
പുനലൂര്‍

മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യംചെയ്തതിൽ പ്രകോപിതനായ യുവാവ് പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു. പുനലൂർ വാഴവിള സ്വദേശി ഹരിലാലാണ് പൊലീസിന്റെ വാഹനം അടിച്ചു തകർത്തത്. ബുധൻ വൈകിട്ട് അഞ്ചിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. സ്റ്റാൻഡിന്റെ പരിസരത്ത് എത്തിയതായിരുന്നു പിങ്ക് പൊലീസ്. വാഹനത്തിനു സമീപം മദ്യപിച്ചു ബഹളം വച്ചുനിന്ന ഹരിലാലിനോട് മാറിപ്പോകാൻ ഉ ദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പ്രകോപിതനായ ഇയാൾ റോഡിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് വാഹനത്തിന്റെ പുറകിലെ ഗ്ലാസ് അടിച്ചു തകർത്തു. കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചത്. പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമി മോഷണം, കഞ്ചാവ്, അടിപിടി കേസില്‍ മുമ്പ് അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top