26 April Friday

ശ്രദ്ധേയമായി ചിന്ത സ്റ്റാൾ

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
കൊല്ലം
പുസ്തകോത്സവത്തിൽ വൈവിധ്യമാർന്ന പുസ്തകങ്ങളുമായി ചിന്ത പബ്ലിഷേഴ്സിന്റെ സ്റ്റാൾ. രാഷ്ട്രീയ, സാമൂഹ്യരംഗത്തെ ആധികാരിക ഗ്രന്ഥങ്ങളും 200  ബാലസാഹിത്യ കൃതികളും  നോവൽ പഴമ, വിജ്ഞാന വർഷം, 100  ക്ലാസിക് കൃതികളും ചിന്തയുടെ സ്റ്റാളിൽ ലഭ്യമാണ്. കെ ബി ശെൽവമണിയുടെ എം മുകുന്ദന്റെ രചനാലോകത്തെക്കുറിച്ചുള്ള മൂർധാവിൽ കൊത്തുന്ന പ്രാവുകൾ,  മലയാളത്തിലെ മികച്ച 54 കഥകൾ ഒരുമിക്കുന്ന കാലം കാത്തുവച്ച കഥകൾ, വി  സുബ്രഹ്മണ്യൻ തയ്യാറാക്കിയ വി സാംബശിവനെക്കുറിച്ചുള്ള പുസ്തകം, പി കെ ഗോപന്റെ പെണ്ണിടം മതം മാർക്സിസം, വള്ളിക്കാവ് മോഹൻദാസിന്റെ കീഴാള പത്രപ്രവർത്തനം,  തകഴി, കേശവദേവ്, ബഷീർ, എംടി തുടങ്ങിയവർ മുതൽ ഏറ്റവും പുതിയ എഴുത്തുകാർ വരെ ഉൾക്കൊള്ളുന്ന കാലം കാത്തുവച്ച കഥകൾ, പെരുമ്പടവത്തിന്റെ സ്മൃതി, സി രാധാകൃഷ്ണന്റെ കഥയും കവിതയും, വൈക്കത്തിന്റെ പഞ്ചവൻകാട്, കെ ആർ മല്ലികയുടെ പെൺകുട്ടി മഴനനയുന്നു തുടങ്ങിയവും ലഭ്യമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top