25 April Thursday

ഫെഡറേഷൻ ഓഫ് എൻജിനിയറിങ്‌ അഡ്മിനിസ്ട്രേഷൻ 
സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
കൊല്ലം
തദ്ദേശവകുപ്പ് എൻജിനിയറിങ്‌ വിങ്‌ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് എൻജിനിയറിങ്‌ അഡ്മിനിസ്ട്രേഷൻ  സംസ്ഥാന സമ്മേളനം വെള്ളിയും ശനിയും കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ നടക്കും. വെള്ളി രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി ചന്ദ്രൻ ഉദ്‌ഘാടനംചെയ്യും. 
ശനി പകൽ 11ന്‌ പൊതുസമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യ പ്രഭാഷണം നടത്തും. കൊച്ചിയിലെ വെ ള്ളക്കെട്ടിന് പരിഹാരം എന്ന വിഷയത്തിൽ എറണാകുളം സെന്റ്‌ തെരേസാസ് കോളേജും ഫീലയും ചേർന്ന് നടത്തിയ ഐഡിയ പിച്ചിങിന്റെ പുസ്തകപ്രകാശനം, യാത്രയയപ്പ് സമ്മേളനം, കലാവിരുന്ന്‌ എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ ബി പ്രശാന്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി അജയകുമാർ, ജനറൽ കൺവീനർ വൈ ഫത്തഹുദീൻ, ജില്ലാ ട്രഷറർ സിന്ധു സോമരാജ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top