20 April Saturday
കരട് തീരദേശ പരിപാലന പദ്ധതി

പബ്ലിക് ഹിയറിങ് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

തീരദേശ നിയമം ബാധകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി കലക്ടറേറ്റിൽ നടത്തിയ പബ്ലിക്‌ ഹിയറിങ്‌

കൊല്ലം
തീരദേശ നിയമം 2019 പ്രകാരം തയ്യാറാക്കിയ കരട് കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ വിശദമാക്കുന്നതിനും പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുന്നതിനു കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി പബ്ലിക് ഹിയറിങ് നടത്തി. സിആർഇസഡ്–- രണ്ടു പ്രകാരം കോസ്റ്റൽ സോണുകൾ ക്രമീകരിക്കണമെന്ന് ആവശ്യം ഉയർന്നു. ജില്ലയിലെ ദ്വീപുകൾക്കായി പ്രത്യേക തീരദേശ നിയമനിർമാണം നടത്തണമെന്നും ആവശ്യം ഉയർന്നു. എല്ലാ ആവശ്യങ്ങളും വിശദമായി പരിശോധിച്ച് മാത്രമേ അന്തിമ രേഖ തയ്യാറാക്കൂവെന്ന് അധികൃതർ അറിയിച്ചു. 
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി സുനീൽ പമിദി, സബ്കലക്ടർ മുകുന്ദ് ഠാക്കൂർ, ജില്ലാ ടൗൺ പ്ലാനർ എം ശാരി  തുടങ്ങിയവർ പങ്കെടുത്തു. 25 പഞ്ചായത്തിലെയും രണ്ട് മുനിസിപ്പാലിറ്റിയുടെയും കൊല്ലം കോർപറേഷനിലെയും ജനപ്രതിനിധികളും പൊതുജനങ്ങളും യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top