29 March Friday

നാടുണർത്തി വേനൽത്തുമ്പികൾ കൂടണഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

ബാലസംഘം നെടുവത്തൂർ ഏരിയ വേനൽത്തുമ്പികൾ സമാപനം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ
ആടിയും പാടിയും നാടകങ്ങളിലൂടെ നാടിനോട് സംവദിച്ചും നെടുവത്തൂരിൽ ബാലസംഘം വേനൽത്തുമ്പികൾ കലാജാഥാ സമാപിച്ചു. എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ പരിശീലനശേഷം എഴുകോണിൽനിന്ന് ആരംഭിച്ച കലാജാഥ എഴുകോൺ, പവിത്രേശ്വരം, കരീപ്ര, വെളിയം പഞ്ചായത്തുകളിലെ 19 കേന്ദ്രങ്ങളിൽ പര്യടനം നടത്തി ഓടനാവട്ടത്താണ് സമാപിച്ചത്. 
 ജാഥയിൽ 28 കുട്ടികളാണ് പങ്കെടുത്തത്. നമ്മുടെ മേനി നമുക്ക് സ്വന്തം, രാപ്പാട്ടുകാർ, സൂപ്പർ ഹീറോസ്, കബഡി, പണയം എന്നീ നാടകങ്ങളും നൃത്തങ്ങളും അവസാനം സാർവദേശീയ ഗാനത്തിന്റെ നൃത്തരൂപവും കുട്ടികൾ അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. രാധാകൃഷ്ണൻ കുടവട്ടൂർ അധ്യക്ഷനായി. കുരീപ്പുഴ ശ്രീകുമാർ കലാകാരന്മാരെ ആദരിച്ചു. ജെ രാമാനുജൻ, ആർ പ്രേമചന്ദ്രൻ, എൽ ബാലഗോപാൽ, ബാലസംഘം ജില്ലാ പ്രസിഡന്റ്‌ രൂപ, സെക്രട്ടറി അമാസ് എസ് ശേഖർ,  കൺവീനർ ആർ സന്തോഷ്‌,  പി അനീഷ്, എ കെ മഹാദേവൻ, എസ് ജി സരിഗ, അമൽ മുട്ടറ, അഖിൽരാജ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top