16 April Tuesday

ചരക്കുവാഹനത്തൊഴിലാളികളുടെ പണിമുടക്ക് 28ന്

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
കൊല്ലം 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ചരക്കുവാഹനത്തൊഴിലാളികൾ 28ന്‌ പണിമുടക്കുമെന്ന്‌ ജില്ലാ കോ –-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക, വഴിയിൽ തടഞ്ഞുനിർത്തിയുള്ള അനാവശ്യ പരിശോധനയും അമിത പിഴ ഈടാക്കലും അവസാനിപ്പിക്കുക, ഗതാ​ഗതവകുപ്പ്, റവന്യൂ, പൊലീസ്, മൈനിങ്‌ ജിയോളജി അധികാരികളുടെ പീഡനം അവസാനിപ്പിക്കുക, ഖനന മേഖലയിൽത്തന്നെ പെർമിറ്റും ഭാരവും പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.  സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്എംഎസ്‌ യൂണിയനുകളുടെ സംയുക്ത സമരസമിതിയും ലോറി,–-ടിപ്പർ ഓണേഴ്സ് അസോസിയേഷനും ഉൾപ്പെട്ട സംസ്ഥാന കോ –-ഓർഡിനേഷൻ കമ്മിറ്റിയാണ്‌ പണിമുടക്കുന്നത്‌.   
 കൊട്ടാരക്കര, പത്തനാപുരം, പുനലൂർ താലൂക്കുകളിലെ തൊഴിലാളികൾ  കൊട്ടാരക്കര താലൂക്ക് ഓഫീസിലേക്കും  കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലെ തൊഴിലാളികൾ കരുനാഗപ്പള്ളി  താലൂക്ക് ഓഫീസിലേക്കും മാർച്ച്  നടത്തും. ചാത്തന്നൂർ, കുണ്ടറ ഏരിയയിലെ തൊഴിലാളികൾ ചാത്തന്നൂർ ടൗണിലും കൊല്ലം, ഇരവിപുരം ഏരിയയിലെ തൊഴിലാളികൾ കൊല്ലം  ടൗണിലും  പ്രകടനവും യോഗവും നടത്തും.  സൂചനാപണിമുടക്ക്   വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വി ദിവാകരൻ, സി മുകേഷ്, ആർ സനൽകുമാർ (സിഐടിയു), മൂൺലൈറ്റ് എം അലിയാർ, ജി പ്രസാദ് വെള്ളലഴികം (ലോറി-–-ടിപ്പർ ഓണേഴ്സ് അസോസിയേഷൻ),  എം നൗഷാദ് (ഐഎൻടിയുസി),  ബി ശങ്കരനാരായണപിള്ള, ടി സി വിജയൻ (യുടിയുസി),  ജി ബാബു(എഐടിയുസി), റജി പ്രഭാകരൻ (എച്ച്എംഎസ്‌) എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top