20 April Saturday

കുളങ്ങൾ നാടിനു 
സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
അഞ്ചൽ 
ഏരൂർ പഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കുളങ്ങൾ നാടിനു സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി അജയൻ ഉദ്ഘാടനംചെയ്‌തു. ആർച്ചൽ, നെട്ടയം വാർഡുകളിലായി രണ്ട്‌ കുളങ്ങളുടെ സമർപ്പണമാണ്‌ നടന്നത്‌. ഈ സാമ്പത്തിക വർഷം 10 കുളമാണ് പഞ്ചായത്തിൽ നിർമിച്ചത്. വൈസ് പ്രസിഡന്റ് ചിന്നു വിനോദ് അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഓമന മുരളി സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ ജി അജിത്, ഷൈൻ ബാബു, പഞ്ചായത്ത്‌ അംഗം അഖിൽ, നൂർജഹാൻ, ജ്യോതി, രമ്യ എന്നിവർ സംസാരിച്ചു.
എഴുകോൺ
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി 1000 കുളം നവീകരിച്ച് നാടിന് സമർപ്പിക്കുന്നതിന്റെ കൊട്ടാരക്കര ബ്ലോക്കുതല ഉദ്ഘാടനം എഴുകോണിൽ നടന്നു. നെടുമ്പായിക്കുളം കുളത്തുംകര കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ് ഉദ്ഘാടനംചെയ്തു. എഴുകോൺ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രതീഷ് കിളിത്തട്ടിൽ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം ശിവപ്രസാദ് സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷൻ എം തങ്കപ്പൻ, അംഗങ്ങളായ മിനി അനിൽ, എസ് എച്ച് കനകദാസ്, സെക്രട്ടറി ആർ ദിനിൽ, ബിനു വി നായർ എന്നിവർ സംസാരിച്ചു.
കരീപ്രയിലെ കുളം എ അഭിലാഷ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് പ്രശോഭ അധ്യക്ഷയായി. അംഗങ്ങളായ വൈ റോയി, സന്തോഷ്‌ സാമുവൽ, ഉഷ, സുനിത കുമാരി, ഷീബ സജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top