29 March Friday

അമ്പലപ്പുറം ഗവ. യുപി സ്കൂൾ മന്ദിരത്തിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
കൊട്ടാരക്കര
അമ്പലപ്പുറം ഗവ. വെൽഫെയർ യുപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. പ്രധാനാധ്യാപിക ചിത്ര ജെ നായർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രോഗ്രാം കോ–-ഓർഡിനേറ്റർ സജീവ് തോമസ്, മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷരായ ഫൈസൽ ബഷീർ, കെ ഉണ്ണിക്കൃഷ്ണമേനോൻ, കൗൺസിലർമാരായ കെ എസ് സുഭദ്രാഭായി, സണ്ണി ജോർജ്, എസ് ഷീല, ഗ്രേസി ശാമുവേൽ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി രവീന്ദ്രൻനായർ, ഡി രാമകൃഷ്ണപിള്ള, പി ദിനേശ് കുമാർ, വൈശാഖ്, എസ് എസ് അനിൽകുമാർ, ജയദേവൻ നമ്പൂതിരി, ബി ഷിബിമോൾ, എസ് ഷിജു എന്നിവർ സംസാരിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിൽനിന്ന്‌ മന്ത്രി കെ എൻ ബാലഗോപാലിന്റെ നിർദേശ പ്രകാരം അനുവദിച്ച ഒരുകോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top