29 March Friday
അധ്യാപക കലോത്സവം

മികവോടെ മത്സരാർഥികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
കൊല്ലം
കെഎസ്ടിഎ  ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല അധ്യാപക കലോത്സവം മികവാർന്ന മത്സരങ്ങളാൽ ശ്രദ്ധേയമായി. കൊട്ടാരക്കര ഗേൾസ് എച്ച്എസിൽ നടന്ന കലോത്സവം  സീരിയൽ നടൻ കല്യാൺ ഖന്ന ഉദ്ഘാടനംചെയ്തു. കലാവേദി കൺവീനർ എൻ വസന്ത് അധ്യക്ഷനായി. കെഎസ്ടിഎ നേതാക്കളായ ജി കെ ഹരികുമാർ, എസ് സബിത, ടി ആർ മഹേഷ്, ആർ ബി ശൈലേഷ്കുമാർ, എം എസ് ഷിബു, ശശികല എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി സജീവ് സ്വാഗതവും ഉപജില്ലാ സെക്രട്ടറി അഭിലാഷ് നന്ദിയും പറഞ്ഞു.മൂന്നുവേദികളിലായി നടന്ന കലാ മത്സരങ്ങളിൽ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി ഇരുന്നൂറോളം അധ്യാപകർ മത്സരാർഥികളായെത്തി. ലളിതഗാനം, ചലച്ചിത്രഗാനം, മോണോ ആക്ട്, മാപ്പിളപ്പാട്ട്, മിമിക്രി, തിരുവാതിര, നാടൻപാട്ട്, ഒപ്പന, നാടോടി നൃത്തം, രചനാ മത്സരങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ് അധ്യാപകർ മാറ്റുരച്ചത്. കരുനാഗപ്പള്ളി ഉപജില്ല  ഒന്നാമതെത്തി. ഫെബ്രുവരി നാലിനും അഞ്ചിനും  മലപ്പുറത്താണ് സംസ്ഥാന കലോത്സവം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top