06 July Sunday

ബസ് ബൈക്കിലിടിച്ച്‌ 
2 യുവാക്കൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
ചടയമം​ഗലം
ഓയൂർ മരുതമൺപള്ളിയിൽ സ്വകാര്യ ബസ്‌ ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കൾ മരിച്ചു. പൂയപ്പള്ളി മൈലോട് രഞ്ജു ഭവനിൽ രാമചന്ദ്രന്റെ മകൻ രഞ്ജു (23), പെരിനാട് കുന്നിൽ തോട്ടത്തിൽ വീട്ടിൽ മനോജ് (32)എന്നിവരാണ് മരിച്ചത്. ബുധൻ രാത്രി 7.20ന് മരുതമൺപള്ളി മാക്രിയില്ലാക്കുളത്തിന് സമീപമാണ്‌ അപകടം. പൂയപ്പള്ളി ഭാഗത്തുനിന്ന് ഓയൂർ ഭാഗത്തേക്കു പോകുന്നതിനിടെ എതിർദിശയിൽ വന്ന സ്വകാര്യ ബസ്‌ ഇടിക്കുകയായിരുന്നു. റോഡിലേക്ക്‌ തെറിച്ചുവീണ ബൈക്ക് യാത്രക്കാരെ നാട്ടുകാർ കൊല്ലം ഗവ. മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കുമാരിയാണ് രഞ്ജുവിന്റെ അമ്മ. സഹോദരി: രാധിക. മനോജിന്റെ ഭാര്യ രജനി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top