26 April Friday
ജൽജീവൻ മിഷൻ

നൽകിയത്‌ 2 ലക്ഷത്തിലധികം കണക്‌ഷൻ

സ്വന്തം ലേഖികUpdated: Friday Nov 25, 2022
കൊല്ലം
ജൽജീവൻ മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ നൽകിയത്‌ 2,04,515 കണക്‌ഷൻ. ഈ സാമ്പത്തികവർഷം 4,38470 കണക്‌ഷൻ നൽകുകയാണ് ലക്ഷ്യം. നിലവിൽ ജില്ല 31.98 ശതമാനം പ്രവർത്തന പുരോഗതികളോടെ സംസ്ഥാനതലത്തിൽ ഒന്നാമതാണ്. മൂന്നു പഞ്ചായത്തുകളിൽ അപേക്ഷിച്ച എല്ലാവർക്കും കണക്‌ഷൻ നൽകിക്കഴിഞ്ഞു. മൺറോതുരുത്ത്‌, നീണ്ടകര, പടിഞ്ഞാറെകല്ലട എന്നിവിടങ്ങളിലാണ്‌ കണക്‌ഷൻ 100 ശതമാനവും പൂർത്തിയാക്കിയത്‌. ആലപ്പാട്‌ പഞ്ചായത്തിൽ ഈ മാസം കണക്‌ഷൻ എല്ലാവർക്കും നൽകുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്‌.  
പ്രവർത്തന പുരോഗതി 
വിലയിരുത്തി കേന്ദ്രസംഘം 
ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങളും പുരോഗതിയും കേന്ദ്രസംഘം വിലയിരുത്തി. ജൽജീവൻ മിഷൻ ഡയറക്ടർ പി വിശ്വകണ്ണൻ, ഡെപ്യൂട്ടി അഡ്വൈസർ എ മുരളീധരൻ, മിഷൻ ടിഎൽ-എൻപിഎം യു റാണ ആർ കെ സിങ്‌ എന്നിവരുടെ സംഘമാണ് ജില്ല സന്ദർശിച്ചത്. വിവിധ സ്ഥലങ്ങളിൽ പ്രവർത്തന പുരോഗതി പരിശോധിച്ച് സംഘം കലക്ടർ അഫ്സാന പർവീണുമായി കൂടിക്കാഴ്ച നടത്തി. 
 മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കണമെന്നും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് സജീവ ജനകീയ പങ്കാളിത്തം അനിവാര്യമാണെന്നും വിലയിരുത്തി.  സ്വച്ച് ജൽ സേ സുരക്ഷ ക്യാമ്പയിന്റെ ഭാഗമായി  ജലസ്രോതസ്സുകളിലെ മലിനീകരണത്തിന്റെ അളവ്  വിലയിരുത്തി അവ കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളും അനുബന്ധമായി നടത്തണമെന്ന് സംഘം നിർദേശിച്ചു.
സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, കെഡബ്ല്യുഎ അംഗം ഉഷാലയം ശിവരാജൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top