26 April Friday

സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീ 
പ്രവർത്തനം കരുത്ത്: മന്ത്രി ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഓച്ചിറയിൽ നടന്ന വനിതാ സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി
 സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീയുടെ ഇടപെടലും  പഞ്ചായത്ത് രാജ് നിയമവും ഏറെ സഹായകമായതായി മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.  വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഓച്ചിറയിൽ നടന്ന വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ തലത്തിലും കേരളത്തിലെ സ്ത്രീകൾ ഏറെ മുന്നിലാണെന്നും വിദ്യാഭ്യാസമേഖല കൈവരിച്ച പുരോഗതി അതിനു സഹായകമായെന്നും മന്ത്രി പറഞ്ഞു. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ബിന്ദുകൃഷ്ണ, എൽ കെ ശ്രീദേവി, ഗേളി ഷൺമുഖൻ, ബി രാജലക്ഷ്മി, ശ്രീദേവി രാജൻ, ബി ശ്രീദേവി, സുൽഫിയ ഷെറിൻ, വിജി പ്രസാദ്, ഒ മിനിമോൾ,  മിനിമോൾ നിസാം എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top