12 July Saturday
പ്രതിഷേധവുമായി ഇൻഷുറൻസ്‌ ഏജന്റുമാർ

പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ്‌ ഓഫീസിനു 
മുന്നിൽ നടത്തിയ സമരം സംസ്ഥാന പ്രസിഡന്റ്‌ എം എ സത്താർ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
ഇൻഷുറൻസ് ഏജന്റുമാരുടെ  കമീഷൻ വെട്ടിക്കുറയ്ക്കുന്ന ഐ ആർഡിഎയുടെ നീക്കത്തിനെതിരായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തയച്ചു പ്രതിഷേധിച്ചു. ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിക്ക് കത്തുകൾ പോസ്റ്റ് ചെയ്ത്‌ പ്രതിഷേധിച്ചത്‌.
ചിന്നക്കട ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന സമരം ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്‌ എം എ സത്താർ ഉദ്ഘാടനംചെയ്തു. വി വിവേക് അധ്യക്ഷനായി. വിനോദ്, മഹേഷ്, ഷർദാമു, ദാത്രി എന്നിവർ സംസാരിച്ചു. കുണ്ടറയിൽ ജില്ലാ സെക്രട്ടറി കെ വൈ ഫ്രാൻസിസും പുനലൂരിൽ ജില്ലാ പ്രസിഡന്റ് അൻസാരിയും ഉദ്ഘാടനംചെയ്തു. ഏജന്റുമാരുടെ കമീഷൻ വെട്ടിക്കുറയ്ക്കുവാനും ബീമാ സുഗം എന്ന പദ്ധതി പ്രകാരം ഏജന്റുമാരെ ഇല്ലാതാക്കുവാനും സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ  സഹായിക്കാനുള്ള  ഐആർഡിഎയുടെ നീക്കത്തിനെതിരായി  പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ്‌ കത്തയച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top