കൊല്ലം
കേന്ദ്രസർക്കാരിന്റെ ഭിന്നിപ്പിക്കൽ രാഷ്‌ട്രീയവും വർഗീയതയും തൊഴിലാളികളുടെ കെട്ടുറപ്പ് ഇല്ലാതാക്കുമെന്ന് കെഎസ്‌ആർടിഇഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘പുതിയ പരിതസ്ഥിതിയും തൊഴിലാളിവർഗവും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. തൊഴിലാളിവർഗത്തിനു പ്രതീക്ഷയായ എൽഡിഎഫ് രാഷ്‌ട്രീയം പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ കെഎസ്‌ആർടിസിക്ക് ഇന്നുകിട്ടുന്ന പരിരക്ഷ ഇല്ലാതാകുമെന്നും വിഷയം അവതരിപ്പിച്ച സിഐടിയു അഖിലേന്ത്യ സെക്രട്ടറി സി ചന്ദ്രൻപിള്ള പറഞ്ഞു. പൊതുമേഖലയെ ഇല്ലാതാക്കുന്ന രാഷ്‌ട്രീയ നയത്തിന്റെ ഉടമകളാണ് കോൺഗ്രസും ബിജെപിയും. പൊതുമേഖലയെ തകർക്കുന്ന ഇന്നത്തെ സാമ്പത്തിക നയത്തെ ചെറുത്തുതോൽപ്പിക്കുന്ന എൽഡിഎഫ് രാഷ്‌ട്രീയത്തിന് കരുത്തുപകരണം. സാമ്പത്തിക പ്രതിസന്ധിയിലും പിണറായി സർക്കാർ കെഎസ്‌ആർടിസിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്‌ണൻ അധ്യക്ഷനായി. ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് കെ കെ ദിവാകരൻ സംസാരിച്ചു. സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ജയമോഹൻ, സെക്രട്ടറിമാരായ കെ എസ് സുനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂർ സുന്ദരേശൻ, ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് വിനോദ്, എസ് സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..