29 March Friday
കെജിഎൻഎ ജില്ലാ സമ്മേളനം

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 
24 മണിക്കൂര്‍ ഒപി സേവനം ലഭ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

കെജിഎൻഎ ജില്ലാസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ഉദ്‌ഘാടനംചെയ്യുന്നു

 

കൊല്ലം
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂർ ഒപി സേവനം ലഭ്യമാക്കണമെന്ന്‌ കെജിഎൻഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ സമ്മേളനം ഉദ്ഘാടനംചെയ്തു. ആർ നീതു അധ്യക്ഷയായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്‌ സുബീഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എസ് ഹമീദ്, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി സി ഗാഥ, ആർ ബിവ, കെജിഎസ്‌എൻഎ ജില്ലാ സെക്രട്ടറി ജിബിൻ സാജു എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്  റീന റാണി നന്ദി പറഞ്ഞു. പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൻ ദീപ ഉദ്ഘാടനംചെയ്തു. നിഷാബീഗം അധ്യക്ഷയായി. എ അനീഷ്, അനുറാണി, എസ്‌ അർച്ചന,  ഭാഗ്യലക്ഷമി എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ:  ആർ നീതു (പ്രസിഡന്റ്),  നിഷാബീഗം, എസ്‌ സുബീഷ് (വൈസ്‌ പ്രസിഡന്റുമാർ), എ അനീഷ് (സെക്രട്ടറി), എം ആർ മനു, റീനറാണി (ജോയിന്റ്‌ സെക്രട്ടറിമാർ), എസ് എഫ്  ഹസ്ന (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top