20 April Saturday

പ്രണയംനിരസിച്ച യുവതിയെ വീട്ടിൽക്കയറി ആക്രമിച്ച 
യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

അനുമോഹൻ

പുനലൂർ
പ്രണയം നിരസിച്ചതിനു യുവതിയെയും ബന്ധുക്കളെയും വീട്ടിൽക്കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തടയാനെത്തിയ അയൽവാസികൾക്കും ആക്രമണത്തിൽ പരിക്കേറ്റു. പുനലൂർ അഷ്ടമംഗലം അനുഭവനിൽ  അനു മോഹനാണ് (28)അറസ്റ്റിലായത്. പുനലൂർ മണിയാറിൽ ശനി വൈകിട്ട് നാലിനായിരുന്നു സംഭവം.
അയൽവാസിയായ യുവതിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നു. ബന്ധത്തിനു താൽപ്പര്യമില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ ഇയാൾ യുവതിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികളെയും കല്ലുകൊണ്ട് തലയിൽ ഇടിച്ചു പരിക്കേൽപ്പിച്ചു. 
പരിക്കേറ്റ യുവതി പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സതേടി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് അനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ കൊലപ്പെടുത്താൻ ആലോചിച്ചിരുന്നതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 
പുനലൂർ  ഇൻസ്പെക്ടർ രാജേഷ്‍കുമാർ,  എസ്ഐമാരായ ഹരീഷ്, ജീസ് മാത്യൂ, രാജശേഖരൻ, സിപിഒമാരായ അജാസ് കബീർ, രഞ്ജിത്, അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top