26 April Friday
ക്ഷയരോഗ പ്രതിരോധം

എന്‍ എസ് ജില്ലയിലെ മികച്ച ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

ജില്ലയിലെ മികച്ച ടിബി പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം എൻ എസ് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ, പൾമനോളജിസ്റ്റ് എസ് സോണിയ എന്നിവർ ചേർന്ന് ടിബി മെഡിക്കൽ ഓഫീസർ ശരണ്യബാബുവിൽനിന്ന് ഏറ്റുവാങ്ങുന്നു

കൊല്ലം

ജില്ലയിലെ ഏറ്റവും മികച്ച ടിബി  പ്രതിരോധ പ്രവർത്തനത്തിനുള്ള പുരസ്കാരം എൻ എസ് സഹകരണ ആശുപത്രിക്ക്‌. ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം കേന്ദ്രസർക്കാരിന്റെ നിക്ഷയ് മിത്ര പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നതിന് ആശുപത്രി നൽകിയ സംഭാവനയും പുരസ്കാരത്തിന് പരിഗണിച്ചു. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ  ജില്ലാ ടിബി സെന്ററിലെ ട്യൂബർക്കുലോസിസ് യൂണിറ്റ് മെഡിക്കൽ ഓഫീസർ ശരണ്യബാബുവിൽനിന്ന് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ, സീനിയർ പൾമനോളജിസ്റ്റ് എസ് സോണിയ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.  ദിനാചരണ ഉദ്ഘാടനവും നിർധനരായ 50 ടിബി രോഗികൾക്ക് ആറുമാസത്തേക്ക് ആശുപത്രി സ്പോൺസർ ചെയ്യുന്ന ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണോദ്ഘാടനവും ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ മാധവൻപിള്ള അധ്യക്ഷനായി. ബോധവൽക്കരണ സെമിനാറിന് ഡോ. എസ് സോണിയ നേതൃത്വം നൽകി. ഭരണസമിതി അംഗങ്ങളായ പി കെ ഷിബു, കെ ഓമനക്കുട്ടൻ, എസ് സുൽബത്ത്, മെഡിക്കൽ സൂപ്രണ്ട് ടി ആർ ചന്ദ്രമോഹൻ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ വി കെ സുരേഷ്‌കുമാർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡി ശ്രീകുമാർ, ടിബി ഹെൽത്ത് വിസിറ്റർ ജയലക്ഷ്മി, പിആർഒ ഇർഷാദ് ഷാഹുൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി ഷിബു സ്വാഗതവും പിആർഒ  ജയ്ഗണേഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top