26 April Friday
താമരക്കുടി ​ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി

കെട്ടിട നിര്‍മാണത്തിന് 
ഒന്നരക്കോടിയുടെ ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
കൊട്ടാരക്കര
മൈലം പഞ്ചായത്തിലെ താമരക്കുടി ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ബജറ്റിൽ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് തുക വകയിരുത്തിയിരുന്നു. 
എട്ട് കിടക്കയുള്ള രണ്ട് വാർഡ്‌, നഴ്‌സിങ്‌ സ്റ്റേഷൻ, ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രത്യേകം മുറികൾ, ഫാർമസി, കൺസൾട്ടിങ്‌ റൂം, റിസപ്ഷൻ ഏരിയ, സ്റ്റോർമുറി, ശുചിമുറികൾ എന്നിവ  ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം. 4200 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണച്ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. പ്രവൃത്തി അടിയന്തരമായി ടെൻഡർ ചെയ്യുന്നതിന് സൂപ്രണ്ടിങ്‌ എൻജിനിയർക്ക് മന്ത്രി നിർദേശം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top