25 April Thursday

മേരിയമ്മയ്ക്ക് 
കനിവിന്റെ സ്നേഹവീട്

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

മേരിയമ്മയ്ക്കും അസുഖബാധിതനായ മകനും കനിവ് പാലിയേറ്റീവ്, 
ഹെൽത്ത് കെയർ ആൻഡ്‌ സോഷ്യൽ വെൽഫെയർ സൊസൈറ്റി 
നൽകുന്ന വീടിന്റെ നിർമാണോദ്‌ഘാടനം സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോണ്‍സന്‍ നിര്‍വഹിക്കുന്നു

കൊട്ടാരക്കര 
ടാർപോളിൻ ഷീറ്റുമേഞ്ഞ കൂരയ്ക്കുകീഴിൽ താമസിക്കുന്ന മേരിയമ്മയ്‌ക്കും അസുഖബാധിതനായ മകനും കനിവ് പാലിയേറ്റീവ്, ഹെൽത്ത് കെയർ ആൻഡ്‌ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കരുതലിൽ വീടൊരുങ്ങുന്നു. 
നിർമാണ പ്രവർത്തനങ്ങൾ സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ ഉദ്ഘാടനംചെയ്തു. കനിവ് പ്രസിഡന്റ് ഡി എസ് സുനിൽ അധ്യക്ഷനായി. സെക്രട്ടറി ആർ രാജേഷ് കുമാർ സ്വാ​ഗതം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കോട്ടക്കൽ രാജപ്പൻ, പഞ്ചായത്ത് അം​ഗം ജെ ജയകുമാർ, പുത്തൂർ  സബ് ഇൻസ്പെക്ടർ ടി ജെ ജയേഷ്, പി അരുൾ, ബി ശിവശങ്കരപ്പിള്ള, പി ആർ അനുജ,  ജിജു പുളിക്കനല്ലൂർ, സ്വപ്നേഷ്, ടി മുരളീധരൻപിള്ള, സി കെ നാരായണപിള്ള, ആർ വാസുദേവൻപിള്ള, സന്ധ്യ എന്നിവർ പങ്കെടുത്തു. സൊസൈറ്റിയുടെ വെണ്ടാർ വാർഡ് കമ്മിറ്റിയാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്.  ഒരു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top