28 March Thursday
ഉദ്ഘാടനം31ന്

വർക്കിങ് വിമൻസ് ഹോസ്റ്റൽ സജ്ജം

സ്വന്തം ലേഖകൻUpdated: Wednesday Jan 25, 2023

ആശ്രാമത്ത് ഇൻകം ടാക്സ് ഓഫീസിനു സമീപം നിർമിച്ച വർക്കിങ് വിമൻസ് ഹോസ്റ്റൽ

കൊല്ലം
ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന വനിതാ ജീവനക്കാർക്ക് താമസിക്കാൻ വർക്കിങ് വിമൻസ് ഹോസ്റ്റൽ സജ്ജമായി. ആശ്രാമത്ത് ഇൻകം ടാക്സ് ഓഫീസിനു സമീപം നിർമിച്ച ഹോസ്റ്റൽ ഫെബ്രുവരി ഒന്നുമുതൽ പ്രവർത്തനം തുടങ്ങും. 31നു വൈകിട്ട് ആറിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. വനിതാ ജീവനക്കാർക്ക് സുരക്ഷിതമായി ചുരുങ്ങിയ ചെലവിൽ താമസിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. രണ്ടുനിലയിൽ 86 മുറിയോടെയാണ്‌ ഹോസ്റ്റൽ. കൊല്ലം നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് അടിയന്തര സാഹചര്യത്തിൽ സുരക്ഷിതമായി താമസിക്കുന്നതിന് താൽക്കാലിക സൗകര്യവുമുണ്ട്.
പൊതുമരാമത്ത് വകുപ്പ്‌ കെട്ടിടവിഭാഗമാണ് ഹോസ്റ്റൽ നടത്തുന്നത്. ഹോസ്റ്റലിലേക്ക്‌ പ്രവർത്തനരഹിതമായ കുറ്റാലം കൊട്ടാരത്തിലെ ജീവനക്കാരെ മാറ്റി നിയമിച്ചിട്ടുണ്ട്‌. രണ്ട്‌ വാർഡൻ, മൂന്ന്‌ വാച്ച്മാൻ, ശുചീകരണത്തൊഴിലാളികൾ എന്നിവരാണ്‌ ഹോസ്റ്റലിൽ ഉണ്ടാകുക. 1952 ചതുര ശ്രമീറ്റർ വിസ്‌തൃതിയുള്ള കെട്ടിടത്തിൽ അറ്റാച്ച്‌ഡ് ബാത്ത് റൂമുകളോടെയാണ് മുറികൾ. മെസ്ഹാൾ, അടുക്കള, വർക്ക് ഏരിയ, സ്റ്റോർ റൂം, സെർവന്റ്സ് റൂം, റീഡിങ് റൂം, റിക്രിയേഷൻ ഹാൾ, യോ​ഗ, വ്യായാമം, പ്രാർഥനാമുറി എന്നിവയുമുണ്ട്. മാസവാടകക്കാർക്ക്‌ ആഹാരവും ഇവിടെ ഒരുക്കും. ഇതിനുള്ള ചെലവ്‌ വീതിച്ചെടുക്കും.
വാടക 1000, 
മുറികൾ ഒഴിവുണ്ട്‌
ഹോസ്റ്റലിലെ പ്രതിമാസ വാടക 1000 രൂപയാണ്. നിലവിൽ മുറികൾ ഒഴിവുണ്ട്. മുറി മാസവാടകയ്‌ക്കു ലഭിക്കാൻ പിഡബ്ല്യുഡി കൊല്ലം ഡിവിഷനിൽ അപേക്ഷ നൽകണം. ദിവസവാടകയ്‌ക്ക്‌ താമസിക്കാൻ ഹോസ്റ്റൽ ഓഫീസിൽ ബന്ധപ്പെടണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top