25 April Thursday

ഗതാഗതക്കുരുക്ക്‌ പരിഹരിക്കാൻ പദ്ധതി നടപ്പാക്കും: എസ് ആർ രമേശ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
കൊട്ടാരക്കര
വികസന–- ക്ഷേമപ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തില്ലെന്ന് കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ പുതിയ ചെയർമാൻ എസ് ആർ രമേശ് പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നുനിന്നും കൗൺസിലർമാരുടെയും ജീവനക്കാരുടെയും പൂർണ പിന്തുണയോടെയും ആയിരിക്കും പ്രവർത്തനങ്ങൾ. കൊട്ടാരക്കര പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും  മാലിന്യ നിർമാർജനത്തിനുമായിരിക്കും പ്രധാന പരിഗണന നൽകുക. എല്ലാ വാർഡിലും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും. വിവിധ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് തൊഴിൽ മേള സംഘടിപ്പിക്കും. കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പാക്കുകയും കർഷകർക്ക് സഹായങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യും. 
നിയമവിരുദ്ധമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളും. ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ  ട്രാഫിക് പരിഷ്കരണ കമ്മിറ്റിയിൽ ചർച്ചചെയ്ത് പുതിയ പദ്ധതികൾ നടപ്പാക്കും. പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എസ് ആർ രമേശ് പറഞ്ഞു. പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ പി അഭിലാഷ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top