27 April Saturday
നാലാംഘട്ട നിർമാണം

ആശ്രാമം ലിങ്ക്‌ റോഡ്‌: ഡിപിആറും 
എസ്റ്റിമേറ്റും കിഫ്‌ബി പരിശോധിക്കുന്നു

സ്വന്തം ലേഖകൻUpdated: Sunday Oct 24, 2021
കൊല്ലം
ആശ്രാമം ലിങ്ക്‌ റോഡ്‌ നാലാംഘട്ട നിർമാണത്തിനുള്ള സാമ്പത്തിക അനുമതിക്ക്‌ കിഫ്‌ബി പരിശോധന തുടരുന്നു. നിർമാണച്ചുമതലയുള്ള കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ തയ്യാറാക്കിയ വിശദ പ്രോജക്ട്‌ റിപ്പോർട്ടും (ഡിപിആർ) എസ്റ്റിമേറ്റുമാണ്‌ കിഫ്‌ബി പരിശോധിക്കുന്നത്‌. 150 കോടിയുടെ ഡിപിആറിന്‌ കിഫ്‌ബി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി സാമ്പത്തിക അനുമതി നൽകുന്നതോടെ കരാർ നടപടിക്ക്‌ തുടക്കമാകും. 
ഓലയിൽക്കടവ്‌ മുതൽ തോപ്പിൽക്കടവ്‌ വരെയാണ്‌ നാലാംഘട്ടം. മൂന്നാം റീച്ച്‌ നിർമാണം വരുന്ന മാർച്ചിൽ പൂർത്തിയാകും. പിഡബ്ലുഡി ബിൽഡിങ്‌ വിഭാഗം അനുവദിച്ച 105 കോടി രൂപയുടെ മൂന്നാംഘട്ട നിർമാണം കെ-എ-സ്--ആർടിസി ബസ്- സ്റ്റാൻഡ്‌- പരി-സ-രത്തു-നിന്നു തുടങ്ങി ഓലയിൽ-ക്ക-ടവ്- വരെ-യാണ്‌. മൂന്നും നാലും ഘട്ടങ്ങൾ അഷ്ടമുടിക്കായലിലൂടെ ആണെന്നതാണ്‌ ലിങ്ക്‌ റേഡിന്റെ സവിശേഷത. 
അഞ്ചു മീറ്റർ വീതി-യിൽ റോഡും ഇരുവശ-ങ്ങ-ളിൽ 1.5 മീറ്റർ നട-പ്പാ-തയും ചേർന്ന് 11 മീറ്റർ വീതി-യി-ലാണ് ഫ്ലൈഓവർ നിർമാണം-. നാലാംഘട്ടത്തിൽ ഫ്ലൈ-ഓ-വർ തേവ-ള്ളി- പാ-ല-ത്തി-ന-ടി-യി-ലൂടെ കടന്നുപോകണമെന്ന എം മുകേഷ്‌ എംഎൽഎയുടെ നിർദേശവും സർക്കാർ അംഗീകരിച്ചിരുന്നു. ടൂറിസത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്‌.  ഫ്ലൈഓവർ യാഥാർഥ്യം ആകുന്നതോടെ പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളി കൂടുതൽ ദൃശ്യവിരുന്നാകും. വള്ളംകളിയുടെ ട്രാക്കിന്‌ ഏകദേശം സമാന്തരമായാണ്‌ ലിങ്ക്‌ റോഡും കടന്നുപോകുക. വള്ളംകളിയുടെ തുടക്കവും ഒടുക്കവും കാണാൻ കഴിയും എന്നതും പ്രത്യേകതയാണ്‌. തേവള്ളി പാലത്തിന്‌ അടിയിലൂടെ കടന്നുപോകുന്നതിനാൽ യാത്രക്കാർക്ക്‌ അഷ്ടമുടിക്കായൽ സൗന്ദര്യം കൂടുതൽ അടുത്തറിയാനും കഴിയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top