19 April Friday

എൽഡിഎഫ്‌ സർക്കാരിന്റേത്‌ വിപ്ലവകരമായ പ്രവർത്തനം: ജോസ്‌ കെ മാണി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കേരള കോൺഗ്രസ്‌ എം ജില്ലാ നേതൃ ക്യാമ്പ് ചെയർമാൻ ജോസ്‌ കെ മാണി ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
അടിസ്ഥാനവർഗത്തിനും കർഷകർക്കുമായി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ സമൂഹത്തിലാകെ മാറ്റത്തിന്റെ കാഹളം മുഴക്കുകയാണെന്ന്‌ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി പറഞ്ഞു. കേരള കോൺഗ്രസ്‌ എം ജില്ലാ നേതൃക്യാമ്പ് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷനായി. തോമസ് ചാഴിക്കാടൻ എംപി സംസാരിച്ചു. സമാപന സമ്മേളനം ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനംചെയ്തു. ജോബ് മൈക്കിൾ എംഎൽഎ, ചെറിയാൻ പോളച്ചിറക്കൽ, സ്റ്റീഫൻ ജോർജ്, ബെന്നി കക്കാട്, ഉഷാലയം ശിവരാജൻ, സജി ജോൺ കുറ്റിയിൽ, ജോൺ പി കരിക്കം, മുരുകദാസൻനായർ, മാത്യൂ സാം, ആദിക്കാട് മനോജ്, ഇഞ്ചക്കാട് രാജൻ, അനിൽ പട്ടാഴി, ചവറ ഷാ, എസ് എം ഷരീഫ്, എ ഇഖ്ബാൽകുട്ടി, അബ്ദുൽ സലാം അൽഹന, ആയൂർ ബിജു, അജികുമാർ, വാളത്തും​ഗൽ വിനോദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top