09 December Saturday

അഴീക്കോടൻ സ്‌മരണയിൽ ജ്വലിച്ച്‌ സമ്മേളന നഗർ

സ്വന്തം ലേഖകൻUpdated: Sunday Sep 24, 2023

സംസ്ഥാന സമ്മേളന ന​ഗറിൽ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ 
അഴീക്കോടൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

കൊല്ലം
അനശ്വര രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ സ്‌മരണകൾ ജ്വലിച്ചുയർന്ന്‌ കെഎസ്‌ആർടിഇഎ സംസ്ഥാന സമ്മേളന നഗരി. കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടന്റെ ജീവൻ പൊലിഞ്ഞിട്ട്‌ 51 വർഷം പിന്നിട്ടതിന്റെ ഓർമദിനത്തിലാണ്‌ മൂന്നുദിനം നീളുന്ന കെഎസ്‌ആർടിഇഎ 44–-ാം സംസ്ഥാന സമ്മേളനത്തിന്‌ കൊടി ഉയർന്നത്‌. പ്രതിനിധി സമ്മേളനം നടക്കുന്ന സി കേശവൻ മെമ്മോറിയൽ ടൗൺഹാളിനു മുന്നിൽ സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ അഴീക്കോടൻ അനുസ്‌മരണം നടത്തി. സമരപോരാളികൾക്ക്‌ എന്നും ആവേശമാണ്‌ അഴീക്കോടനെന്ന്‌ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. 
തൊഴിലാളികളെയും കർഷകരെയും സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരെയും ഒരുമിച്ചുനിർത്തി പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകാൻ അഴീക്കോടന്‌ കഴിഞ്ഞതായും മേഴ്‌സിക്കുട്ടിഅമ്മ അനുസ്‌മരിച്ചു. 1972 സെപ്‌തംബർ 23ന്‌ രാത്രി തൃശൂർ കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിനു സമീപത്താണ്‌ അഴീക്കോടൻ കൊല്ലപ്പെട്ടത്‌. എല്ലാത്തവണയും അഴീക്കോടൻ ദിനത്തിലാണ്‌ കെഎസ്‌ആർടിഇഎ (സിഐടിയു) സമ്മേളനം ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top