29 March Friday

ഒന്നരക്കോടിയുടെ കഞ്ചാവുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
കൊടുങ്ങല്ലൂർ
ഒന്നരക്കോടി വിലമതിക്കുന്ന 80 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പടിയൂർ തൊഴുതിങ്ങപുറത്ത്   വാസു, എറണാകുളം വടക്കൻ പറവൂർ കാക്കനാട് വീട്ടിൽ സന്തോഷ് എന്നിവരാണ് പിടിയിലായത്.ലോക്‌ഡൗൺ   മറവിൽ പച്ചക്കറി വണ്ടികളിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയ ഇരിങ്ങാലക്കുട പൊലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ലോറിയിൽ നിന്നും ആദ്യം രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ലോറി ഡ്രൈവർ മൂത്തകുന്നം വിടെപ്പറമ്പിൽ യദു, സഹായി ഗോതുരുത്ത് കല്ലറയ്ക്കൽ  ബിജു എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു വിവരങ്ങൾ ലഭ്യമായത്. ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് മറ്റൊരു വണ്ടിയിൽ കയറ്റിവിട്ടതായി മനസ്സിലായി. തുടർന്ന് ആ വണ്ടിയെ പിന്തുടർന്ന് കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലെ പുല്ലൂറ്റ് നിന്നും 78 കിലോഗ്രാം കഞ്ചാവ് സഹിതം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top