24 April Wednesday

പരീക്ഷ: ഹെല്‍പ് ഡെസ്കുമായി കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
തിരുവനന്തപുരം 
ലോക്ക്ഡൗണിനെത്തുടർന്ന്‌ മാറ്റിവച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ  26 മുതൽ നടത്താനുള്ള സർക്കാർ നടപടി സ്വാഗതാർഹമാണെന്ന്‌ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അറിയിച്ചു. 
വിദ്യാലയങ്ങൾ വൃത്തിയാക്കി അണുനശീകരണം നടത്തുന്നതിനും  കുട്ടികൾക്ക് ഇരിപ്പിടം ക്രമീകരിക്കുന്നതിനും യാത്രാ സൗകര്യങ്ങൾ ഒരുക്കാനും  ജില്ല, സബ്ജില്ലാ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സ്കൂളിൽ ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് പ്രയാസമുണ്ടായാൽ, സാനിറ്റൈസർ, മാസ്കുകൾ എന്നിവ കുറവുവന്നാൽ അത് നൽകാൻ കെഎസ്ടിഎ സന്നദ്ധമാണ്. രക്ഷിതാക്കൾക്ക് കുട്ടികളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രയാസങ്ങൾ ഉണ്ടായാൽ, അധ്യാപകർക്ക് യാത്രാ പ്രശ്നങ്ങൾ ഉണ്ടായാൽ ഈ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം. ഓരോ സ്കൂളിനോടനുബന്ധിച്ചും ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിക്കും.  സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കെഎസ്ടിഎ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top