27 April Saturday

ആലപ്പാട് പഞ്ചായത്ത് ബജറ്റ്: ഉൽപ്പാദനമേഖലയ്ക്ക് പ്രാധാന്യം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
കരുനാഗപ്പള്ളി
ഉൽപ്പാദന മേഖലയ്ക്ക് 12 കോടി രൂപ വകയിരുത്തി ആലപ്പാട് ​പഞ്ചായത്തിന്റെ വാർഷിക ബജറ്റ്. സേവനമേഖലയ്ക്ക് പ ത്തുകോടിയും പശ്ചാത്തല മേഖലയ്ക്ക് രണ്ടുകോടി രൂപയും വകയിരുത്തി. 23,09,83, 867 രൂപ വരവും 22,80,22,000 രൂപ ചെലവും 29, 61,867 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ്  പ്രസിഡന്റ് ടി ഷൈമ അവതരിപ്പിച്ചത്. പ്രസിഡന്റ് യു ഉല്ലാസ് അധ്യക്ഷനായി. 
ജെൻഡർ പാർക്ക്, ആലപ്പാട് ഫുട്ബോൾ അക്കാദമി  രൂപീകരണം, വൃക്കരോഗികൾക്ക് മരുന്ന് വിതരണംചെയ്യുന്ന ‘തുണ' പദ്ധതി, ആരോഗ്യമേഖലയിൽ കെയർ ആലപ്പാട് പദ്ധതി, കലാ അഭിരുചി വർധിപ്പിക്കുന്നതിനായി കുട്ടികൾക്കായി കലാതീരം പദ്ധതി എന്നിവയ്ക്കും തുക അനുവദിച്ചു. സർക്കാർ പദ്ധതികൾ പേരുമാറ്റി അവതരിപ്പിച്ചതാണ് ബജറ്റിലെന്നും കുടിവെള്ള പദ്ധതികൾക്ക്‌ ഉൾപ്പെടെ ലഭ്യമാകുന്ന സ്രോതസ്സുകളിൽനിന്നു ഫണ്ട് കണ്ടെത്താൻ ശ്രമം ഉണ്ടായില്ലെന്നും പ്രതിപക്ഷ പാർലമെന്ററി പാർടി ലീഡർ പി ലിജു പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top