25 April Thursday

ഇളമാട് ഭരണിക്കാവ് ഉത്സവം: 
ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
ചടയമംഗലം
ഇളമാട് ഭരണിക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ശനി വൈകിട്ട്‌ അഞ്ച് മുതൽ ആയൂർ മുതൽ ഇടത്തറപ്പണവരെ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന്‌ പൊലീസ് അറിയിച്ചു. ഘോഷയാത്ര കുളഞ്ഞിയിൽനിന്ന് ആരംഭിക്കുന്ന സമയം മുതൽ ശ്രീഭദ്ര ജങ്‌ഷനിൽനിന്ന് ഇളമാട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നത് നിയന്ത്രിക്കും. കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഓയൂർ റോഡിൽ വളവ് ജങ്‌ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് കോട്ടയ്ക്കവിള വഴി പോകണം. ആയൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടത്തറപ്പണ, കവലക്കപ്പച്ച, തേവന്നൂർ, കമ്പംകോട് പാലം ജങ്‌ഷൻ വഴി പോകണം.
ഭരണിക്കാവ് ഭാഗത്ത് പാർക്കിങ്‌ അനുവദിക്കില്ല.  ഇരുചക്ര വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.  വലിയ വാഹനങ്ങൾ ഇളമാട് പഞ്ചായത്ത് സ്റ്റേഡിയം, ചിറമുക്ക് അമ്പലം ഗ്രൗണ്ട്, കമ്യൂണിറ്റി ഹാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണമെന്നും എസ്എച്ച്ഒ സുനിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top