28 March Thursday

കർഷകസംഘം മലയോര ജാഥ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കർഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലയോര പ്രചാരണ ജാഥയുടെ സമാപനസമ്മേളനം 
സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോർജ് മാത്യൂ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
ബഫർസോണിൽനിന്ന് ജനവാസമേഖലയെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലയോര പ്രചാരണ ജാഥ സമാപിച്ചു. 
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന് കൃഷിയെയും കർഷകനെയും രക്ഷിക്കുക, കൈവശ കൃഷിക്കാർക്ക് പട്ടയം നൽകുക, റബർ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളും ജാഥയിൽ ഉയർന്നു. പത്തനാപുരത്ത് മാങ്കോട്നിന്ന്‌ ആരംഭിച്ച ജാഥ പുന്നല, കറവൂർ, അലിമുക്ക്, പുനലൂർ  കഴുതുരുട്ടി , ഇടമൺ, തെന്മല, കുളത്തൂപ്പുഴ, ചോഴിയോകോട് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി കടയ്ക്കൽ മടത്തറയിൽ സമാപിച്ചു. മടത്തറയിൽ നടന്ന സമാപനയോഗം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോർജ് മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം കരകുളം ബാബു അധ്യക്ഷനായി.
 ജാഥാ ക്യാപ്റ്റൻ  സി ബാൾഡുവിൻ, ജാഥാ മാനേജർ കർഷകസംഘം ജില്ലാ പ്രസിഡന്റ് ബിജു കെ മാത്യൂ,  ജാഥാ അംഗങ്ങളായ വി എസ് സതീഷ്, പ്രൊഫ. ബി ശിവദാസൻപിള്ള, ഹസീന മനാഫ്, ടൈറ്റസ് സെബാസ്റ്റ്യൻ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എൻ ശാന്തിനി, ആർ ഗീത, കടയ്ക്കൽ ഏരിയ സെക്രട്ടറി സുബലാൽ എന്നിവർ പങ്കെടുത്തു. കർഷകസംഘം ഏരിയ കമ്മിറ്റി അംഗം അനി മടത്തറ സ്വാഗതം പറഞ്ഞു. കർഷകസംഘം നേതൃത്വത്തിൽ 27ന് ഫോറസ്റ്റ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top