25 April Thursday

വ്യാപാരി പെൻഷൻ വർധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കേരള വ്യാപാരി വ്യവസായി സമിതി നെടുവത്തൂർ ഏരിയ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റോഷൻ ജേക്കബ് ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ 
വ്യാപാരി ക്ഷേമനിധി പെൻഷൻ 3000 രൂപയായി വർധിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി നെടുവത്തൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റോഷൻ ജേക്കബ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ കെ പി വിജയൻ അധ്യക്ഷനായി. സെക്രട്ടറി സി അജയകുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ, ട്രഷറർ പീറ്റർ എഡ്വിൻ, ബിനു ഓയൂർ, ജി പി രാജേഷ്, നന്ദകുമാർ, വിജയപ്രകാശ്, രഞ്ജിനി അജയൻ എന്നിവർ സംസാരിച്ചു. എഴുകോൺ സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ സുഗതൻ സ്വാഗതവും തുളസി മോഹനൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ പി വിജയൻ (പ്രസിഡന്റ്‌), സി അജയകുമാർ (സെക്രട്ടറി), സി എൻ പ്രസന്നൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top