08 May Wednesday

ദേശാഭിമാനി ക്യാമ്പയിൻ ശൂരനാട് ഊർജിതം

സ്വന്തം ലേഖകൻUpdated: Monday Jan 24, 2022

30 വർഷത്തിലധികമായി ദേശാഭിമാനി വരുത്തുന്ന റിട്ട. പ്രധാനാധ്യാപകൻ മീരാൻ മൗദിയിൽ നിന്ന്‌ സിപിഐ എം 
സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു

ശൂരനാട്
ദേശാഭിമാനി വാർഷിക വരിക്കാരെ ചേർക്കാനുള്ള ക്യാമ്പയിൻ ശൂരനാട് ഏരിയയിൽ ഊർജിതം. ശനി, ഞായർ ദിവസങ്ങളിൽ തീരുമാനിച്ച പ്രത്യേക ക്യാമ്പയിനിൽ സിപിഐ എം ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, ബ്രാഞ്ച് സെക്രട്ടറിമാർ, പാർടി അംഗങ്ങൾ തുടങ്ങിയവർ ഭാഗമായി. സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയുടെ നേതൃത്വത്തിൽ പോരുവഴി പടിഞ്ഞാറ് ലോക്കലിലെ വിവിധ ബ്രാഞ്ചുകളിൽ വാർഷിക വരിക്കാരെ ചേർത്തു. 30 വർഷത്തിലധികമായി മുടങ്ങാതെ ദേശാഭിമാനി വരുത്തുന്ന റിട്ട. പ്രധാനാധ്യാപകൻ പോരുവഴി കമ്പലടി നാസർ മൻസിലിൽ മീരാൻമൗദി (90)ഇത്തവണയും വാർഷിക വരിസംഖ്യ നൽകി. പോരുവഴി മയ്യത്തുംകര അൽ മദീന ഇസ്ലാമിക് സെന്റർനിന്ന്‌ സൂസൻകോടി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. എൻ പ്രതാപൻ, എ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. പോരുവഴി കിഴക്ക് ലോക്കലിൽ സൂസൻകോടി, ബി ബിനീഷ്, എം മനു എന്നിവർ നേതൃത്വം നൽകി. ശൂരനാട് പടിഞ്ഞാറ് ലോക്കലിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള, എം ഗംഗാധരക്കുറുപ്പ്, ബി ശശി, എസ് ലീല, കെ ചന്ദ്രബാബു എന്നിവരും തഴവയിൽ ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, ആർ അമ്പിളിക്കുട്ടൻ, വി വിജയകുമാർ, കെ ജെ സിദ്ദിക്ക്‌ എന്നിവരും നേതൃത്വം നൽകി. ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ സിംഗർ ഫെയിം ആദിത്യനിൽനിന്ന്‌ ഏരിയ സെക്രട്ടറി പി ബി സത്യദേവൻ വരിസംഖ്യ ഏറ്റുവാങ്ങി. ശൂരനാട് വടക്ക് ലോക്കലിൽ ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, കളീക്കത്തറ ജി രാധാകൃഷ്ണൻ, എൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി. ശൂരനാട് ലോക്കലിൽ കെ പ്രദീപ്, പി ഓമനക്കുട്ടൻ, ബിന്ദു ശിവൻ എന്നിവരും ശൂരനാട് കിഴക്ക് പി ബി സത്യദേവൻ, കെ ശിവപ്രസാദ്, എം അബ്ദുൽ ലത്തീഫ്, കെ കെ ഡാനിയൽ എന്നിവരും നേതൃത്വം നൽകി. ഓച്ചിറ പടിഞ്ഞാറ് ലോക്കലിൽ എൻ അനിൽകുമാർ, സുരേഷ് നാറാണത്ത് എന്നിവരും പാവുമ്പ ലോക്കലിൽ ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, ജെ സരസൻ, എസ് സുരേഷ് എന്നിവരും നേതൃത്വം നൽകി. ഓച്ചിറ കിഴക്ക് ലോക്കലിൽ എൻ അനിൽകുമാർ, കെ സുഭാഷ് ബാബു കൊപ്പാറ എന്നിവരും നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top