കരുനാഗപ്പള്ളി
ദേശീയപാതയിൽ കരുനാഗപ്പള്ളി പുതിയകാവിനു സമീപം ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം. മലപ്പുറം സ്വദേശികളായ ഡ്രൈവർ റഷീദ്, ക്ലീനർ അനസ് എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഞയറാഴ്ച രാവിലെ 7.30 നാണ് സംഭവം. മലപ്പുറത്തുനിന്ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലേക്ക് ആയുർവേദ മരുന്നുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോക്ഡൗണിനെ തുടർന്ന് റോഡിൽ തിരക്ക് ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..