29 March Friday

കെഎസ്ആർടിസി ഡിപ്പോയിലെ ഡീസൽ പമ്പ് ഇനി 
പൊതുജനങ്ങൾക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
പുനലൂർ
കെഎസ്ആർടിസി ഡിപ്പോയിൽ പ്രവർത്തിച്ചുവരുന്ന ഡീസൽ പമ്പ് പൊതുജനങ്ങൾക്ക് ഉപയോഗിക്കത്തക്ക വിധത്തിൽ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ ശനിയാഴ്ച ഡിപ്പോയിലെത്തി സർവേ  ആരംഭിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും. ഡിപ്പോ വികസനത്തിന്റെ ഭാമായി പി എസ് സുപാൽ എംഎൽഎയുടെ നിർദേശത്തെ തുടർന്ന് ഗതാഗത മന്ത്രി ഡിപ്പോ സന്ദർശനവേളയിൽ എടുത്ത തീരുമാന പ്രകാരമാണ് പമ്പ് മാറ്റി സ്ഥാപിക്കുന്നത്. 
ഡിപ്പോയുടെ പിന്നിൽ സ്ഥിതിചെയ്യുന്ന പമ്പ് മലയോര ഹൈവേയുടെ സമീപത്ത് മാറ്റി സ്ഥാപിക്കുന്നതോടെ ഇതുവഴിയുള്ള യാത്രക്കാർക്ക് ഇന്ധനം നിറയ്ക്കാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top