25 April Thursday
സ്വന്തം ലേഖകൻ

ന​ഗരത്തിലോടും ഗ്രാമവണ്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
കൊല്ലം
കൊല്ലം കോർപറേഷനായി കെഎസ്ആർടിസിയുടെ ​ഗ്രാമവണ്ടി വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങും. ഇതിനുള്ള ബസ് കൊല്ലം ഡിപ്പോ സജ്ജമാക്കി. വെള്ളി വൈകിട്ട് നാലിന് കോർപറേഷൻ ഓഫീസ് അങ്കണത്തിൽ മന്ത്രി ആന്റണി രാജു ​ഗ്രാമവണ്ടി ഫ്ലാഗ്‌ഓഫ്‌ ചെയ്യും. 
കൊല്ലം എസ്എൻ കോളേജ്, -തുമ്പറ, അമൃതകുളം, ചായക്കടമുക്ക്,- ഇരവിപുരം ജങ്ഷൻ, - ഇരവിപുരം പൊലീസ് സ്റ്റേഷൻ, കൂട്ടിക്കട, തട്ടാമല, കൂനമ്പായിക്കുളം, അയത്തിൽ, കല്ലുതാഴം,- കരിക്കോട്, താന്നിമുക്ക്, അഞ്ചാലുംമൂട്, ശക്തികുളങ്ങര, മരുത്തടി,- ഒഴുക്കുതോട്,- തിരുമുല്ലവാരം, തങ്കശേരി, പള്ളിത്തോട്ടം,- ബീച്ച്, കൊച്ചുപിലാംമൂട്, റെയിൽവേ സ്റ്റേഷൻ, ചിന്നക്കട എന്നീ റൂട്ടിലായി ദിവസം  മൂന്ന് സർവീസാണ് നടത്തുക. ഒരു ഭാഗത്തേക്ക് 50 കി.മി ദൂരം.
 
സാധാരണ നിരക്ക്
150 കി.മി ദൂരത്തിന് ബസിന് 3750രൂപയാണ് കൊല്ലം കോർപറേഷൻ ഡീസൽ ചെലവായി കെഎസ്ആർടിസിക്ക് നൽകുന്നത്. ഇതിനുള്ള ഒരു ലക്ഷം രൂപ അഡ്വാൻസായി നൽകി.  കെഎസ്ആർടിസി മിനിമം ചാർജാണ് ഈടാക്കുക. ഒരു റൂട്ടിൽ പോയി തിരിച്ചുവരാൻ പരമാവധി 65രൂപ.
ന​ഗരത്തിലേക്ക് കുറഞ്ഞചെലവിൽ എത്താൻ സർവീസ് സഹായിക്കും. ജീവനക്കാരുടെ ചെലവും വാഹനത്തിന്റെ മെയിന്റനൻസ് ഉൾപ്പെടെയുള്ളവയും കെഎസ്ആർടിസി വഹിക്കും. വിദൂരമേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാനാണ് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച്  ​ഗ്രാമവണ്ടി പദ്ധതി കെഎസ്ആർടിസി നടപ്പാക്കുന്നത്. ഗ്രാമവണ്ടി സർവീസ് ഏറ്റെടുക്കാൻ തയ്യാറായതിൽ ഗതാ​ഗതമന്ത്രി ആന്റണി രാജു നേരത്തെ കൊല്ലം കോർപറേഷനെ അഭിനന്ദിച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top