കൊല്ലം
മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശം നൽകിയ മഹാനാണ് ശ്രീനാരായണഗുരുവെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ശ്രീനാരായണ സാസ്കാരിക സമിതി കൊല്ലം ശാരദാ മഠത്തിൽ സംഘടിപ്പിച്ച 96-–-ാമത് സമാധി ദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ലോകത്തിന്റെ പല ഭാഗത്തും വംശീയ കലാപവും രക്തച്ചൊരിച്ചിലും നടക്കുന്ന സമയത്ത് ഗുരുവിന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ആധുനിക ഇന്ത്യകണ്ട ഏറ്റവും വലിയ തത്ത്വചിന്തകനായിരുന്നു ഗുരുവെന്നും മന്ത്രി പറഞ്ഞു.
എം നൗഷാദ് എംഎൽഎ പ്രാർഥന ഉദ്ഘാടനംചെയ്തു. സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ് ശിരീഷ് കേശവൻ അധ്യക്ഷനായി. കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ് രാധാകൃഷ്ണൻ, എസ് എൻ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ ശശികുമാർ, എസ് എൻ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം എൽ അനിധരൻ, സമിതി സംസ്ഥാന ട്രഷറർ വി സജീവ്, പ്രൊഫ. കെ ജയപാലൻ, എൻ സുഗതറാവു, കെ ബാലചന്ദ്രൻ, സി കെ ശശീന്ദ്രൻ, ഡോ. ബി കരുണാകരൻ, ഡോ. സി എൻ സോമരാജൻ, പ്രൊഫ. ഭുവനചന്ദ്രൻ, എം സി രാജിലൻ, വി മോഹനൻ എന്നിവർ സംസാരിച്ചു. സമിതി ജില്ലാ സെക്രട്ടറി എസ് ബിജു സ്വാഗതവും ജില്ലാ ട്രഷറർ എൽ ശിവപ്രസാദ് നന്ദിയുംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..