കരുനാഗപ്പള്ളി
കേന്ദ്ര സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ താലൂക്ക് കൺവൻഷൻ ചേർന്നു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി ആർ അരുൺകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് എസ് അനന്തൻപിള്ള അധ്യക്ഷനായി. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ദേശീയ വിദ്യാഭ്യാസ നിയമം പിൻവലിക്കുക, കേന്ദ്ര ജീവനക്കാരുടെ സംഘടനാ സ്വാതന്ത്യം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി നവംബർ മൂന്നിനാണ് പാർലമെന്റ് മാർച്ച്. താലൂക്ക് സെക്രടറി എം എസ് ഷിബു സ്വാഗതം പറഞ്ഞു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി ഗാഥ, എ ഷെരീഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..