കൊല്ലം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജെൻഡർ വിഷയസമിതി കടയ്ക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ ശിൽപ്പശാല സംഘടിപ്പിച്ചു. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ടി ലിസി ഉദ്ഘാടനംചെയ്തു. ജില്ലാ വിഷയസമിതി ചെയർമാൻ കലാധരൻ അധ്യക്ഷനായി. സി ഇന്ദിരാഭായി, കെ പ്രസാദ്, ജി സുനിൽകുമാർ, ജി രാജു, നന്ദനൻ, രതീഷ് മങ്കാട് എന്നിവർ സംസാരിച്ചു. എൽ ഷൈലജ, ജി രാജശേഖരൻ, ആർ ബീന എന്നിവർ ക്ലാസെടുത്തു. ട്രാൻസ്‌ജെൻഡർ ജി സ്നേഹ അനുഭവ വിവരണം നടത്തി. വിഷയസമിതി കൺവീനർ ശ്രീജ അനിൽ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..