ശൂരനാട്
ബാലസംഘം ശൂരനാട് ഏരിയ സമ്മേളനം ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. ലക്ഷ്മി നന്ദന അധ്യക്ഷയായി. സംഘാടകസമിതി ചെയർമാൻ ബിന്ദു ശിവൻ സ്വാഗതംപറഞ്ഞു. ബാലസംഘം ജില്ലാ കൺവീനർ അജിത് പ്രസാദ്, ജില്ലാ കോ–- ഓഡിനേറ്റർ ശരത്, ജില്ലാ അക്കാദമിക് കൺവീനർ തൊടിയൂർ രാധാകൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി എൻ ബാബുരാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രൂപാ ശിവപ്രസാദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എ കബീർ നന്ദി പറഞ്ഞു. ഭാരവാഹികൾ: സഹിൽ മുഹമ്മദ് (പ്രസിഡന്റ്), ആർ അക്ഷയ, ആർ ആര്യ (വൈസ് പ്രസിഡന്റുമാർ), കാർത്തിക (സെക്രട്ടറി), ലക്ഷ്മി നന്ദന, മുഹമ്മദ് ബസാം (ജോയിന്റ് സെക്രട്ടറിമാർ), എസ് ജയൻ (കൺവീനർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..