25 April Thursday

സിപിഐ എം ബഹുജനറാലിയും യോഗവും നാളെ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

കൊല്ലം

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ 14 മുതൽ 24വരെ നടക്കുന്ന സമരത്തിന്റെ ഭാഗമായി ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ കൊട്ടിയം ജങ്‌ഷനിൽ ബഹുജന റാലിയും യോഗവും നടക്കും. വൈകിട്ട് അഞ്ചിന്‌ കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി യോഗം ഉദ്ഘാടനംചെയ്യും. 
വിലക്കയറ്റം തടയുക, എല്ലാവർക്കും വിദ്യാഭ്യാസം എല്ലാവർക്കും തൊഴിൽ, സ്വകാര്യവൽക്കരണ നീക്കങ്ങളെ പ്രതിരോധിക്കുക, സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള താങ്ങുവില പ്രഖ്യാപിക്കുക, ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുക, എൽഡിഎഫ് സർക്കാരിന്റെ ജനകീയ ബദൽ നയങ്ങൾ ഉയർത്തിക്കാട്ടുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ സമരം. പരിപാടി വിജയിപ്പിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top