19 April Friday

ബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ്: അറസ്റ്റ് വിമാനത്താവളത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

അഹിനാസ്

കരുനാഗപ്പള്ളി 
ആഡംബര ബൈക്കിടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്നയാൾ വിമനത്താവളത്തി അറസ്‌റ്റിൽ. തൊടിയൂർ ഇടക്കുളങ്ങര അൻസിൽ നിവാസിൽ അഹിനാസി (21)നെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന്‌ കരുനാഗപ്പള്ളി പൊലീസ്‌ അറസ്റ്റ്ചെയ്തത്. 
 ജനുവരി 10-ന് രാത്രി 10.30-ന് മാളിയേക്കൽ റെയിൽവേ ഗേറ്റിനു വടക്കുള്ള റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ബൈ ക്കിന് വശം നലകിയില്ലെന്നു പറഞ്ഞ്‌  കല്ലേലിഭാഗം പ്ലാവിള തെക്കതിൽ രതീഷിനെ ബൈക്കിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. തലയിൽ രക്തം കട്ടപിടിച്ചു കിടപ്പിലായ രതീഷ് കഴിഞ്ഞ മാസമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെവന്നത്.  കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് അഹിനാസ് ദുബായിലേക്ക് കടക്കുകയായിരുന്നു. പ്രതിയുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ നെടുമ്പാശേരി എയർപോർട്ട് എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് പൊലീസിന്‌ കൈമാറുകയായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top