12 July Saturday

ക്ഷേത്രവിലക്ക് അംഗീകരിക്കാനാകില്ല: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
കൊല്ലം 
ആധുനിക സമൂഹത്തിന്‌ അപമാനമാണ് ക്ഷേത്രത്തിൽ ബിജെപിയുടെ ദളിതവിലക്കെന്ന്‌ ഡിവൈഎഫ്‌ഐ. വേലിക്കെട്ടുകളിൽനിന്നു മനുഷ്യൻ പുറത്തുകടക്കുന്ന കാലത്ത്‌ ജാതിയുടെ പേരുപറഞ്ഞു മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ല. ഈ നടപടിക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് കൊല്ലം ഈസ്റ്റ് ബ്ലോക്ക്‌ കമ്മിറ്റി വ്യക്തമാക്കി. 
കൊല്ലം അയത്തിൽ കാഞ്ഞിരമൂട് ക്ഷേത്രത്തിലെ പ്രസിഡന്റായിരുന്ന ഭാസുരനാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്.  കഴിഞ്ഞ 17 വർഷമായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റായ ഭാസുരനെ കമ്മിറ്റി അംഗമായ  ബിജെപി പ്രവർത്തകൻ ഗണേശനാണ് ജാതിപ്പേര് വിളിച്ചു ഭ്രഷ്ട് കൽപ്പിച്ചത്‌. തുടർന്ന് പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top