20 April Saturday

കിളിക്കൂട്ടം അവധിക്കാല ക്യാമ്പ്‌ ഏപ്രിൽ മൂന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
തിരുവനന്തപുരം 
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വേനലവധിക്കാല ക്യാമ്പ്‌  ‘കിളിക്കൂട്ടം 2023’ ഏപ്രിൽ മൂന്നുമുതൽ മെയ്‌ 25വരെ നടക്കുമെന്ന്‌ ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു. രാവിലെ 9.30മുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ ക്യാമ്പ്‌. ആറുമുതൽ 16 വയസുവരെയുള്ളവർക്കാണ്‌ പ്രവേശനം. മൂന്നിന്‌ പകൽ 11.30ന്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും.
മൂന്നു ബാച്ചുകളായി തിരിച്ച്‌ 12 വിഷയങ്ങളിലാണ്‌ തുടർക്ലാസുകൾ. നാടകം, നൃത്തം, ചിത്രരചന, വയലിൻ, ഗിത്താർ, കീബോർഡ്‌, തബല, മൃദംഗം, ഡ്രംസ്‌, സ്‌പോക്കൺ ഇംഗ്ലീഷ്‌, മാർഷ്യൽ ആർട്‌സ്‌ എന്നിവയും പഠന ഇനങ്ങളാണ്‌. പഠനയാത്രയുമുണ്ടാകും. വിദഗ്‌ധർ ക്ലാസുകൾ നയിക്കുന്നതിനൊപ്പം കലാ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ സംവദിക്കാനെത്തും. സമിതി സംരക്ഷണയിലുള്ള കുട്ടികളും ക്യാമ്പിന്റെ ഭാഗമാകും. ഒരു കുട്ടിക്ക്‌ 1500 രൂപയാണ്‌ ഫീസ്‌. 
തൈക്കാട്‌ ശിശുക്ഷേമ സമിതി ഓഫീസിൽ രജിസ്‌റ്റർചെയ്യാം. വിവരങ്ങൾക്ക്‌: 0471 2324939, 9446511270. സമിതി ട്രഷറർ കെ ജയപാൽ, മീര ദർശക്‌, ഒ എം ബാലകൃഷ്‌ണൻ, എൻ എസ്‌ വിനോദ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top