18 December Thursday
തെന്മല മ്യൂസിക്കൽ ഡാൻസിങ്‌ ഫൗണ്ടെയിൻ നവീകരണം

1.82 കോടിയുടെ
ഭരണാനുമതി

സ്വന്തം ലേഖകൻUpdated: Thursday Mar 23, 2023

തെന്മലയിലെ നിലവിലുള്ള മ്യൂസിക്കല്‍ ഡാന്‍സിങ് ഫൗണ്ടെയിൻ

കൊല്ലം
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിലെ മ്യൂക്കൽ ഡാൻസിങ്‌ ഫൗണ്ടെയിൻ ആധുനിക സാങ്കേതിക സംവിധാനത്തിൽ നവീകരിക്കുന്നു. ഇതിനായി ടൂറിസം വകുപ്പ് 1.82 കോടി രൂപയുടെ ഭരണാനുമതി നൽകി. 
രാജ്യത്തെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമായ തെന്മലയിൽ ആദ്യഘട്ടത്തിൽ തന്നെ മ്യൂസിക്കൽ ഡാൻസിങ്‌ ഫൗണ്ടെയിൻ സ്ഥാപിച്ചിരുന്നു. 23 വർഷമായി ഇത്‌ വിജയകരമായി പ്രവർത്തിക്കുന്നു. 
ഏറ്റവും പഴക്കം ചെന്ന സാങ്കേതികവിദ്യയിലാണ് തെന്മല മ്യൂസിക്കൽ ഡാൻസിങ്‌ ഫൗണ്ടെയിൻ സ്ഥിതിചെയ്യുന്നതെന്നും ആധുനിക സാങ്കേതിക സംവിധാനത്തിലേക്ക് ഫൗണ്ടെയിൻ വികസിപ്പിക്കാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൾട്ടിമീഡിയ ഷോ സാധ്യമാകുന്ന വിധത്തിലാണ് തെന്മല മ്യൂസിക്കൽ ഡാൻസിങ്‌ ഫൗണ്ടെയിൻ നവീകരിക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top