26 April Friday

കേന്ദ്രം റബറിന്‌ 300 രൂപ ഉറപ്പാക്കുമോ, ഉത്തരമില്ലാതെ ബിജെപി

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
കൊല്ലം
തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടപോലെ റബർവില 300 രൂപയാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയാതെ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി കെ കൃഷ്‌ണദാസ്‌. റബറിന്റെ ഇറക്കുമതി നിർത്തലാക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്‌ അദ്ദേഹം. കൊല്ലം പ്രസ്‌ക്ലബിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ യാത്ര നടത്തുന്നത്‌ ദേശീയ നേതൃത്വം തടഞ്ഞുവെന്ന മാധ്യമവാർത്ത ശരിയാണോ എന്ന ചോദ്യത്തിന്‌ സുരേന്ദ്രൻ പദയാത്ര നടത്തുമെന്നായിരുന്നു മറുപടി. ഇതര സംസ്ഥാനങ്ങളിൽ സംഘപരിവാർ സംഘടനകൾ നടത്തുന്ന ക്രൈസ്‌തവവേട്ടയെ ന്യായീകരിക്കുന്നില്ല. സംസ്ഥാനത്ത്‌ മികച്ചനിലയിൽ നടക്കുന്ന ദേശീയപാത വികസനത്തിനുള്ള ഫണ്ട്‌ കൂടുതലും കേന്ദ്രസർക്കാർ നൽകുന്നതാണ്‌. ഗ്രീൻഫീൽഡ്‌ പാതയ്‌ക്കെതിരെ കൊടിക്കുന്നിൽ സുരേഷ്‌ എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക്‌ പരാതി നൽകിയത്‌ തെറ്റാണെന്നും കൃഷ്‌ണദാസ്‌ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ബി ബി ഗോപിനാഥും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top