26 April Friday
കെപിഒഎ ജില്ലാ സമ്മേളനം

സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
കൊല്ലം
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ 33-ാമത് സമ്മേളനം ഏപ്രിൽ 27നും 28നും കൊല്ലത്ത് നടക്കും. 
സ്വാഗതസംഘ രൂപീകരണം കൊല്ലം എ ആർ ക്യാമ്പിൽ ക്രൈംബ്രാഞ്ച് എസ്‌പി എൻ രാജൻ ഉദ്ഘാടനംചെയ്തു. കെപിഒഎ ജില്ലാ പ്രസിഡന്റ് ആർ ജയകുമാർ അധ്യക്ഷനായി. കെപിഒഎ ജില്ലാ സെക്രട്ടറി എം ബദറുദീൻ, കെപിഒഎ സംസ്ഥാന നിർവാഹക സമിതി അംഗം കെ സുനി, കെപിഎ ജില്ലാ പ്രസിഡന്റ് എൽ വിജയൻ , കെപിഎ ജില്ലാ സെക്രട്ടറി എസ്  ഷഹീർ , കൊല്ലം പൊലീസ് സൊസൈറ്റി സെക്രട്ടറി  ബി എസ് സനോജ്, കെപിഒഎ ജോയിന്ർ്‌ സെക്രട്ടറി ജിജു സി നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ക്രൈം ബ്രാഞ്ച് എസ്ഐ ശ്രീകുമാർ ( ചെയർമാൻ),  ഡിഎച്ച്ക്യൂ എസ്ഐ എസ് ഹണി ( ജനറൽ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top